ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിനായി പ്രവർത്തന ഇടങ്ങളോടു കൂടിയ ‘വർണക്കൂടാരം’ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, കൗൺസിലർ പി.കെ രാധാകൃഷ്ണൻ, (ബി.പി.സി ബി.ആർ.സി പി.എസ് ഷൈജു, പി.ടി.എ പ്രിസിഡന്റ് എൻ ഷഹീർ, ഹെഡ്മിസ്ട്രസ്സ് പി.കെ റംല ടീച്ചർ, എം.കെ സലീം, ബി.ആർ.സി കോർഡിനേറ്റർ എ.ആർ ഇന്ദു തുടങ്ങിയവർ സംസാരിച്ചു. സർവശിക്ഷ അഭിയാൻ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.