Thursday, September 19, 2024

ഗുരുവായൂരിൽ ഗോകുലം പ്രീമിയർ മിനി ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ഗുരുവായൂർ: ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ ഗോകുലം പ്രീമിയർ മിനി ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഈ മാസം വരാനിരിക്കുന്ന ക്രിക്കറ്റ് ഐ.പി.എൽ ടൂർണമെന്റിൻ്റെ മാതൃകയിലാണ് ഗോകുലം സ്കൂൾ ടൂർണമെൻ്റ് നടത്തിയത്. യഥാർത്ഥ ഐ.പി.എല്ലിന്റെ എല്ലാ നിയമവശങ്ങളും ഉൾപ്പെടുത്തി കുട്ടികളിൽ ക്രിക്കറ്റിനോടുള്ള അഭിരുചി വളർത്തുന്നതിനും ഇന്ത്യൻ കളിക്കാർക്ക് ആദരവർപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.  ഗോകുലം  ഗ്രൂപ്പ് വൈസ് ചെയർമാൻ വി.സി പ്രവീൺ ഐ.പി.എൽ ജഴ്സി നൽകി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ കെ.പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സിത്താര ധനനാഥ് പങ്കെടുത്തു. കായിക വിഭാഗം മേധാവി വീണ മുരുകൻ ആമുഖ പ്രഭാഷണം നടത്തി. ഐ.പി.എൽ ടീമുകളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. സൺറൈസ് ഗോകുലം വിജയികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments