Friday, September 20, 2024

അബുദാബി കടപ്പുറം പഞ്ചായത്ത് കെ.എം.സി.സ ‘കടപ്പുറം ഗാല’ സംഘടിപ്പിച്ചു 

അബുദാബി: കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാകുമെന്ന് കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. അബുദാബി കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച  ‘കടപ്പുറം ഗാല’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം നേരില്‍ കാണാനും കൂടിയിരിക്കാനും ഒരുക്കുന്ന ഇത്തരം പരിപാടികള്‍ ശ്ലാഘനീയമാണ്. പ്രാദേശിക തലത്തിലായാലും അന്താരാഷ്ട്ര തലത്തിലായാലും ഇത്തരം കൂടിയിരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിന് മികച്ച സേവനം നല്‍കുന്നതിന് ഗുണകരമായി മാറുമെന്നും അബുദാബി കടപ്പുറം കെഎംസിസി യുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

 പ്രസിഡന്റ്‌ കെ.എസ് നഹാസ് അധ്യക്ഷത വഹിച്ചു. അബുദാബി കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സി യൂസുഫ് മുഖ്യാതിഥിയായിരുന്നു. അബുദാബി സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ്റുമാരായ കോയ തിരുവത്ര, റഷീദ് പട്ടാമ്പി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റസാഖ് ഒരുമനയൂർ, ജില്ലാ കെ.എം.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ അൻവർ, ജനറൽ സെക്രട്ടറി പി.വി ജലാലുദ്ധീൻ, വൈസ് പ്രസിഡന്റ് പി.വി നസീർ, തൃശൂർ ജില്ലാ വനിതാ കെ.എം.സി.സി പ്രസിഡന്റ്‌ സബിത, സെയ്തുമുഹമ്മദ്, പുളിക്കൽ അലി, മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ കടവിൽ, ജനറൽ സെക്രട്ടറി കബീർ, ട്രഷറർ താരീഖ്, വൈസ് പ്രസിഡന്റ്റുമാരായ സെയ്തുമുഹമ്മദ് പുത്തൻപുരയിൽ, വി.പി ഉസ്മാൻ, സെക്രട്ടറി സി.കെ ജലാൽ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ഭാരവാഹികളായ സി.കെ അലിയമുണ്ണി,ആലുങ്ങൽ നവാസ്, ശിഹാബ് കരീം അറക്കൽ, ചാലിൽ റഷീദ്, മുനീർ ബിൻ ഈസ, പി.എം ഇക്ബാൽ, നാസർ കൊച്ചിക്കാരൻ, നിശാഖ് കടവിൽ, കുന്നത്ത് റസാഖ്‌, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി. നമ്മൾ പ്രവാസിക്കൾക്കായി ഭാവിയിലേക്കൊരു കരുതൽ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിർമൽ തോമസ് ക്ലാസ്സ്‌ നയിച്ചു,  പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർ ഷാസിയ അൻസാർ സംസാരിച്ചു,

വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ, പി.എം റഫീഖ് തൊട്ടാപ്പ്, നൗഫൽ പുത്തൻ പുരയിൽ, എൻ.പി റിഷാം, ലിപ്സാന ഹംസ, ഷക്കീബ് ഹംസ, എന്നീവരെ പരിപാടിയില്‍ ആദരിച്ചു. ജനറൽ സെക്രട്ടറി ആർ.വി ഹാഷിം സ്വാഗതവും ട്രഷറർ സി.ബി നാസർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments