ചാവക്കാട്: തെക്കൻപാലയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ പാലയൂർ വലിയകത്ത് അഷറഫ് മകൻ ഷെഹീർ (40) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസമായി ഷെഹീർ വീട്ടിൽ തനിച്ചായിരുന്നു താമസം. മറ്റം സ്വദേശിയായ ഭാര്യ മക്കളോടൊപ്പം സ്വവസതിയിലായിരുന്നു. ഭാര്യയുമായി ഫോണിൽ സംസാരിച്ചതിനുശേഷം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഭാര്യ നിരവധി ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തെക്കൻ പാലയൂരിലെ വീട്ടിൽ അന്വേഷിച്ചു വരികയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഷെഹീർ റൂമിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ : സ്വാലിഹ. മക്കൾ ഫാദിൽ, ഹിസാൻ.