Monday, December 15, 2025

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തില്‍ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു

തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തില്‍ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃത്താല കൊടക്കാഞ്ചേരി വീട്ടില്‍ ഉമ്മര്‍ ആണ് (57) മരിച്ചത്. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്ക് ഉള്ള മരുന്നാണെന്ന് കരുതി അബദ്ധത്തില്‍ കുടിക്കുകയായിരുന്നുവത്രേ. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തൃത്താല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഭാര്യ: ആമിന.

മക്കൾ: റഹീല, റമീസ, റിയാസ്, റിസ്‌വാന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments