Friday, September 20, 2024

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു

വാടക്കേക്കാട്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. വടക്കേകാട് കല്ലിങ്ങല്‍ കോളനി റിസ്‌വാനെ(21)യാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 നാണ് പെണ്‍കുട്ടിയെ കാണാതായത്. എസ്.എച്ച്.ഒ ആര്‍ ബിനു, പൊലീസുകാരായ കെ ശശിധരന്‍, നിബു നെപ്പോളിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ബെംഗളൂരുവില്‍ കണ്ടെത്തിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments