Tuesday, December 9, 2025

തൃശൂർ ജില്ല കെ.ജി.എം.ഒ.എ പുതിയ നേതൃത്വം അധികാരമേറ്റു; ഡോ. ബിനോയ് ജോർജ്ജ് മാത്യു (പ്രസിഡന്റ്), ഡോ. ജിൽഷോ ജോർജ് (സെക്രട്ടറി)

തൃശൂർ: കേരള ഗവ. മെ ഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ തൃശൂർ ജില്ലാ നേതൃത്വം ചുമതലയേറ്റു. ഡോ. ബിനോയ് ജോർജ്ജ് മാത്യു (പ്രസിഡന്റ്), ഡോ. ജിൽഷോ ജോർജ് (സെക്രട്ടറി), ഡോ. ദിവ്യ സുരേശന്‍ പി (ട്രഷറർ) എന്നിവരാണു സ്ഥാനമേറ്റത്. വൈസ് പ്രസിഡൻ്റുമാരായി ഡോ. അസീന വി ഐ, ഡോ. മനോജ് എം ആര്‍, ഡോ. നിതിന്‍ പി എം എന്നിവരും ജോയിൻ്റ് സെക്രട്ടറിമാരായി ഡോ. മുഹമ്മദ് ഫവാസ്, ഡോ. ആദിത്ത് എസ്, ഡോ. ആൻമേരി സി. ക്ലീറ്റസ്,  എന്നിവരും ചുമതലയേറ്റു.

ഹോട്ടൽ എലൈറ്റ് ഇൻറ്റർനാഷണലിൽ നടന്ന ചടങ്ങിൽ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ ശ്രീദേവി ടി പി, കെജിഎംഒഎ മുന്‍ സംസ്ഥാന പ്രസിഡൻ്റ് ഡോ. രാജൻ വി വാരൃർ,  മുൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഡോ. എസ് സുന്ദരേശന്‍ എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments