Saturday, April 19, 2025

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ 2022-23 യൂണിയൻ ഭാരവാഹി ശിൽപശാല തൃശൂരിൽ നടന്നു

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ 2022-23 യൂണിയൻ ഭാരവാഹികളുടെ ശിൽപശാല തൃശൂരിൽ നടന്നു. തൃശൂർ കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളജിൽ നടന്ന ശിൽപശാല കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം കാവുമ്പായി ബാലകൃഷ്ണൻ സംസാരിച്ചു. 

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ് ഡീൻ പി.വി വൽസരാജ് യൂണിയൻ ഭാരവാഹികളുടെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിലും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. നൗഫൽ എൻ ‘സർഗ്ഗാത്മക ക്യാമ്പസ് ‘ എന്ന വിഷയത്തിലും ‘മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലയും സാധ്യതകളും’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ക്ലാസെടുത്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments