ഗുരുവായൂർ: ഗുരുവായൂർ ആനയോട്ടം സുരക്ഷിതമായി നടത്തുന്നതിൻ്റെ ഭാഗമായി പുന്നത്തൂർ ആനക്കോട്ടയിലെ പാപ്പാൻമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആനയോട്ടം സുരക്ഷ സംബന്ധിച്ച് ദേവസ്വം ജീവധന വിഭാഗം ആഭിമുഖ്യത്തിൽ വനം, പോലീസ് വകുപ്പുകളുമായി സഹകരിച്ചായിരുന്നു ക്ലാസ്. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രേംജിത്ത്, ദേവസ്വം ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ് മായാദേവി, ജീവ ധനംവിദഗ്ധ സമിതി അംഗം ഡോ.കെ വിവേക് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മാനേജർ കെ.എ മണികണ്ഠൻ, എസ്.ഐ ഗിരി, ദേവസ്വം ജീവ ധന വിഭാഗത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.