Friday, September 20, 2024

അകലാട് മൊയ്തീൻ പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പുന്നയൂർ: ചാവക്കാട് – പൊന്നാനി ദേശീയപാത അകലാട് മൊയ്തീൻ പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. സ്കൂട്ടർ യാത്രികൻ അണ്ടത്തോട് കുമാരൻപടി സ്വദേശി ശിഹാബി (38)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments