ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ഉത്സവത്തിൻ്റെ വിശദ വിവരങ്ങടങ്ങിയ നോട്ടീസ് പുറത്തിറക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നോട്ടീസിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് ആദ്യ നോട്ടീസ് ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി നായർ, വി.ജി രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി മനോജ് കുമാർ, ടി രാധിക, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി നാഥ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.