ഗുരുവായൂർ: തൊഴിയൂർ ഖാജാ ഫൗണ്ടേഷൻ “ഇന്ത്യൻ മതസൗ ഹാർദത്തിൽ അജ്മീർ ഖാജയുടെ സ്വാധീനം” എന്ന വിഷയത്തെ ആസ്പദമാക്കി 18 വയസ്സിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ മുഹമ്മദ് സാലം പൂവ്വക്കോട് ഒന്നാം സ്ഥാനം നേടി. 3000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഹക്കീം വെളിയത്ത്, വി.കെ ഷെഫീക്ക്, കെ.വി സയ്ദു മുഹമ്മദ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.