Friday, September 20, 2024

വടക്കേകാട് കച്ചേരിപടി വൈലത്തൂർ പാടത്തിന് സമീപം കാർ വൈദ്യുതി പോസ്റ്റിലും മതിലിലുമിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

വടക്കേകാട്: കച്ചേരിപടി വൈലത്തൂർ പാടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലുമിടിച്ച് അപകടം. അഞ്ചു പേർക്ക് പരിക്ക്. കാർ യാത്രികരായ പുന്നയൂർ കുരഞ്ഞിയൂർ സ്വദേശികളായ പുഴങ്ങര വീട്ടിൽ അമീൻ(53), ഇഹുവാൻ(17), ഇസ്ഹാക്ക്(13), തിരിയേലത്ത് വീട്ടിൽ ജാസിൽ(20), വലിയകത്ത് വീട്ടിൽ ജാൻഫിഷാൻ(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments