ചാവക്കാട്: ന്യൂനപക്ഷങ്ങളായ മുസ്ലിം സമൂഹത്തിനു നേരെ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കലാപം അഴിച്ചു വിടുകയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി നാലുമണികാറ്റില്‍ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ‘ചുവട് 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസല്‍ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ജില്ല ട്രഷറര്‍ ആര്.വി അബ്ദുറഹീം, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം.വി ഷക്കീര്‍, ജനറല്‍ സെക്രട്ടറി പി.വി ഉമ്മര്‍കുഞ്ഞി, ട്രഷറര്‍ ലത്തീഫ് പാലയൂര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂര്‍, എ.എച്ച് സൈനുല്‍ ആബിദീന്‍, കെ.കെ ഹംസക്കുട്ടി, ടി.ആര് ഇബ്രാഹിം, കബീര്‍ ഫൈസി, ഉസ്മാന് എടയൂര്‍, റാഫി അണ്ടത്തോട്, പി.എം മുജീബ്, സമ്പാഹ് പുതിയറ, ഷാര്‍ജ കെ.എം.സി.സി നേതാക്കളായ ആര്. ഒ. ഇസ്മായില്‍, യൂനസ് മണത്തല, ഖത്തര്‍ കെ.എം.സി.സി മണ്ഡലം ട്രഷറര്‍ കെ.കെ മുഹമ്മദ്, അബുദാബി കെ.എം.സി.സി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കടവില്‍, വൈസ് പ്രസിഡന്റ് പി.എം നിയാസ് ,മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ഭാരവാഹികളായ അബ്ദുല്‍ സത്താര്‍, എന്‍.കെ റഹീം, പി.വി അഷ്റഫ്, കുഞ്ഞീന്‍ ഹാജി, വനിതാ ലീഗ് നേതാക്കളായ സാലിഹ ഷൗക്കത്ത്, സുബൈദ കാണമ്പുള്ളി, ബുഷറ യൂനസ് എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.എം അനസ് സ്വാഗതവും ട്രഷറര്‍ ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.