ചാവക്കാട്: എടക്കഴിയൂര്‍ ലൈഫ് കെയര്‍ ഹ്യൂമണ്‍ ഓര്‍ഗനൈസേഷന്‍ 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എടക്കഴിയൂർ ലൈഫ് കെയര്‍ ഓഫീസില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ കോഡിനേറ്റര്‍ ത്വല്‍ഹത്ത് അബ്ബാസ് ആമുഖ പ്രസംഗം നടത്തി. യോഗത്തിന് ബഷീര്‍ മോഡേണ്‍ സ്വാഗതം പറഞ്ഞു. സലീം തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ആർ.വി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഷാഹുല്‍ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി മുജീബ് പുളികുന്നത്ത് (പ്രസിഡന്‍റ്), ബദറുദ്ധീന്‍ നൂര്‍മഹല്‍ (സെക്രട്ടറി), ബാബു സ്കൈലാര്‍ക്ക് (ട്രഷറര്‍), എ.പി ഖലീൽ (വൈസ് പ്രസിഡന്‍റ്) ത്വല്‍ഹത്ത് അബ്ബാസ് (ജോയിൻ്റ് സെക്രട്ടറി) ഷെഹീര്‍, സി.എ മന്‍സൂര്‍ (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
