Friday, November 22, 2024

ചാവക്കാട് നഗരസഭയിൽ മത്സ്യത്തൊഴിലാളികൾക്ക് കച്ചവടത്തിന് മോട്ടോർ സൈക്കിളും ഐസ് ബോക്‌സും വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ 2023-24 വർഷത്തെ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യക്കച്ചവടത്തിനായി മോട്ടോർ സൈക്കിളും ഐസ് ബോക്‌സും വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ഷീജാ പ്രശാന്ത് പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. അഞ്ച് മത്സ്യ തൊഴിലാളികൾക്ക് മോട്ടോർ സൈക്കിളും ഐസ് ബോക്സും വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ കെ.കെ മുബാറക്ക്  അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്‌നി ജേക്കബ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന രണദിവെ, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments