Friday, April 11, 2025

മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി സ്വദേശി ജാബിറിൻ്റെ ഭാര്യ അയിനിപ്പുള്ളി ഉളികണ്ടത്ത് വീട്ടിൽ ഫാത്തിമ (28)യാണ് മരിച്ചത്.

ഇന്ന് രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം ലാസിയോ ആബുലൻസ് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം നാളെ കബറടക്കം നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments