Friday, September 20, 2024

ചേറ്റുവയിൽ വീടിൻ്റെ ടെറസിന് മുകളിൽ ചട്ടിയിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

ഏങ്ങണ്ടിയൂർ: ചേറ്റുവയിൽ വീടിൻ്റെ ടെറസിന് മുകളിൽ ചട്ടിയിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. യുവാവ് കസ്റ്റഡിയിൽ. ചേറ്റുവ ജാറത്തിനു കിഴക്കുഭാഗത്ത് പെരിങ്ങാട്ട് വീട്ടിൽ ധനീഷാ(22)ണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് വാടാനപ്പള്ളി ഇൻസ്പെക്ടർ ബി. എസ് ബിനു, എസ്.ഐ റഫീഖ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ എൻ.ആർ സുനീഷ്, വനിതാ സി.പി.ഒ സുമി, സി.പി.ഒ ഷിജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വീടിൻറെ മുകളിൽ ടെറസിൽ ചെടിച്ചട്ടിയിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. തീരദേശ മേഖലയിലെ ലഹരി വില്പനക്കാർക്ക് എതിരെയും വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments