Friday, November 22, 2024

‘ചരിത്രം പഠിക്കാന്‍ എല്ലാവരും തയ്യാറാകണം’; പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രസ്താവനക്ക് ആന്‍ഡ്രൂസ് താഴത്തിൻ്റെ മറുപടി

തൃശൂർ: പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രസ്താവന തള്ളി തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ ഫാദര്‍ ആന്‍ഡ്രൂസ് താഴത്ത്. രണ്ടായിരം വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയില്‍ ക്രിസ്തുമതത്തിനുള്ളത്. പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണ്. ചരിത്രം പഠിച്ചാല്‍ സത്യം മനസ്സിലാവുമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ചരിത്രം പഠിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മാത്രമെ വിഷയത്തില്‍ പറയാന്‍ ഉള്ളൂവെന്നും ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു. പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും തന്റെ കുട്ടിക്കാലംതൊട്ട് ഇക്കാര്യം അറിയാമായിരുന്നുവെന്നുമായിരുന്നു ആര്‍.വി ബാബുവിന്റെ പരാമര്‍ശം. ട്വന്റിഫോര്‍ ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പാലയൂർ പള്ളിയെ പറ്റി ഗുരുതര ആരോപണം ഉന്നയിച്ചത്. മലയാറ്റൂര്‍ പള്ളി എങ്ങനെയാണ് ഉണ്ടായത് എന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആര്‍.വി ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ വാദം ശരിയാണെന്നും 50 വര്‍ഷം മുമ്പ് പുറത്തിറക്കിയ സുവനീറില്‍ അത് പരാമര്‍ശിക്കുന്നുണ്ടെന്നും ആര്‍.വി ബാബു പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments