Friday, April 11, 2025

അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂർ: പൂക്കോട് തണൽ കലാ കായിക സംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പി കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രാഫിക്കും വി.എസ് ഇന്ദ്രൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള 14ാമത് അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് തുടക്കമായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കെ.പി വിനോദ് അധ്യക്ഷനായി. കെ.എ സുകുമാരൻ, കെ.വി സുഭാഷ്, എൻ.എൻ നിഷിൽ, കെ.വി സുരേഷ്, കെ.എം പ്രജിഷ് എന്നിവർ സംസാരിച്ചു. ഉൽഘാടന മൽസരത്തിൽ ലബാംബ മാള സിദാൻ ബോയ്സ് എഫ്.സി തൃശ്ശൂരിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന മൽസരത്തിൽ 

ഗ്രഫിൻസ് എഫ്.സി തൃശ്ശൂർ, എഫ്.സി യുനൈറ്റഡ് തൃശ്ശൂരിനെ നേരിടും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments