ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നൂറോളം അമ്മമാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കി. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സുവിത സംഗമം കേരളഹോട്ടല്‍ ആന്റ് റസ്റ്റോറന്‍സ് അസ്സോസിയേഷന്‍ ഗുരുവായൂര്‍ മേഖല പ്രസിഡണ്ട് ഒ.കെ.ആര്‍ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡണ്ടു് പി.കെ സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. ഗുരുവായൂരിലെ മാദ്ധ്യമ രംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനു ഗുരുവായൂരിനെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ എ സുബ്രമണ്യന്‍ പെന്‍ഷന്‍ വിതരണം നിര്‍വഹിച്ചു. സുവിതം സെക്രട്ടറി വരുണന്‍ കൊപ്പാര, സിസ്റ്റര്‍ റോസിലിന്‍, ബാലന്‍ വാറണാട്ട്, മാര്‍ട്ടിന്‍ ആന്റണി, കെ.പി കരുണാകരന്‍, വി വിജയലഷ്മി, എം.പി ശങ്കരനാരായണന്‍, ഇന്ദിര കരുണാകരന്‍, പി.കെ സരസ്വതി, ആന്റോ മാതാ തുടങ്ങിയവര്‍ സംസാരിച്ചു.