Friday, April 4, 2025

കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ ചാവക്കാട് മേഖല സമ്മേളനം നടന്നു

ചാവക്കാട്: കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ ചാവക്കാട് മേഖല സമ്മേളനം ചാവക്കാട് എ.ഐ.ടി.യു.സി ഓഫീസിൽ ചേർന്നു. കെ.എൽ.ഐ.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ ഈജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ്  ബെന്നി അധൃക്ഷത വഹിച്ചു.  കെ.എൽ.ഐ.യു ജില്ല ജോയിന്റ്  സെക്രട്ടറി  ആനന്ദൻ, ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ഷാജി, ചാവക്കാട് മേഖല സെക്രട്ടറി കെ.എം രമേഷ്, മേഖല പ്രസിഡന്റ് ഇ രാജൻ എന്നിവർ  സംസാരിച്ചു. പുതിയ ഭാരവാഹികളായി ബെന്നി (പ്രസിഡന്റ്), പി.എസ് സജിത്ത് (സെക്രട്ടറി), എ.എച്ച് ബിന്ദു (വൈസ് പ്രസിഡന്റ്), ബിന്ദു തോമസ് (ജോയിന്റ് സെക്രട്ടറി), അരുൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments