ചാവക്കാട് മണത്തല നേർച്ചയോടനുബന്ധിച്ച് ട്രാഫിക് 28-01-2024, രാത്രി 10.00 മണി മുതൽ 29-01-2024 പുലർച്ചെ 01.30 മണി വരെയും,
29-01-2024, രാത്രി 11.00 മണി മുതൽ 30-01-2024 പുലർച്ചെ 03.30 മണി വരെയും ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ ചാവക്കാട് പോലീസ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.
▪️ പൊന്നാനി ഭാഗങ്ങളിൽ നിന്നും വരുന്ന ട്രക്ക് കൺടെയിനർ ലോറികൾ ഒഴികെയുളള വാഹനങ്ങൾ മന്ദലംകുന്ന് നിന്നും തിരിഞ്ഞ് കുഴിങ്ങര വടക്കേക്കാട് – അഞ്ഞൂര് വഴി കുന്നംകുളം ഭാഗത്തേക്കും തമ്പുരാൻപടി ആനക്കോട്ട വഴി മമ്മിയൂർ വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്കും പോകണം
▪️ കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സ്റ്റേഷനു മുന്നിലൂടെ പോയി മമ്മിയൂർ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ആനക്കോട്ട – വടക്കേക്കാട് – പുത്തൻപളളി – പാലപ്പെട്ടി വഴി ദേശീയപാതയിലേക്ക് കയറേണ്ടതാണ്.
▪️കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും ഗുരുവായൂർ, പാവറട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ നിന്നും തിരിഞ്ഞ് പാടൂർ പാലം വഴി മുല്ലശ്ശേരി ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് പാവറട്ടി ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
▪️കുന്നംകുളം ഗുരുവായൂർ ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ പാവറട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഞ്ചാരമുക്ക് വഴി പാവറട്ടി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
▪️പാവറട്ടി ഭാഗത്തു നിന്നും കുന്നംകുളം ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഞ്ചാരമുക്ക് ഗുരൂവായൂർ പടിഞ്ഞാറേ നട വഴി പോകേണ്ടതാണ്.
▪️പാവറട്ടി ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുല്ലശ്ശേരിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പാടൂർ പാലം വഴി ഹൈവേയിലേക്ക് പ്രവേശിച്ച് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
ട്രക്ക് കൺടെയിനർ ലോറി എന്നീ വലിയ വാഹനൾങ്ങൾ മന്ദലംകുന്നിനു മുൻപായും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ ചേറ്റുവക്കു മുൻപായും
28-01-2024 രാത്രി 10.00 മണി മുതൽ 29-01-2024 പുലർച്ചെ 01.30 മണി വരെയും,
29-01-2024, രാത്രി 11.00 മണി മുതൽ 30-01-2024 പുലർച്ചെ 03.30 മണി വരെയും ഒതുക്കി നിറുത്തേണ്ടതാണ്.