Friday, September 20, 2024

ശ്രീരാമ ജന്മഭൂമി പ്രാണപ്രതിഷ്ഠ; ഗുരുവായൂരിൽ ഗ്ലോബൽ എൻ.എസ്.എസ് രാമനാമ ഭജന ഘോഷയാത്ര സംഘടിപ്പിച്ചു

ഗുരുവായൂർ: ശ്രീരാമ ജന്മഭൂമി പ്രാണപ്രതിഷ്ഠാ സമയത്ത് ഗുരുവായൂരിൽ രാമനാമ ഭജന ഘോഷയാത്ര. ഗ്ലോബൽ എൻ.എസ്.എസിൻ്റെ നേതൃത്വത്തിലാണ് ശ്രീരാമ പ്രാണപ്രതിഷ്ഠ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭജന ഘോഷയാത്ര സംഘടിപ്പിച്ചത്. നൂറു കണക്കിന് പേർ അണിനിരന്ന ഭജന ഘോഷയാത്രക്ക് ജി.എൻ.എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ നേതൃത്വം നൽകി. പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഭജന ഘോഷയാത്രയിൽ ജി.എൻ.എസ്.എസ് ഭാരവാഹികളായ പി ശ്രീകുമാരൻ നായർ , കെ മോഹനകൃഷ്ണൻ, കെ.ടി ശിവരാമൻ നായർ, പ്രമോദ് കൃഷ്ണൻ, സജീഷ് കുറുപ്പ്, മഹിളാ വിഭാഗം ജനനി ഭാരവാഹികളായ രാധശിവരാമൻ നായർ, സരസ്വതി വിജയൻ ബീന രാമചന്ദ്രൻ. ഗീത വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ആറു മണി മുതൽ ഗുരുവായൂർ നാരായണാലയത്തിൽ ഭഗവത് ഗീത പാരായണവും തുടർന്ന് അദ്ധ്യാത്മരാമായണ പാരായണവും നടത്തിയിരുന്നു. ഭജന ഘോഷയാത്രയിൽ പങ്കെടുത്തവർക്കെല്ലാം ഗുരുവായൂർ സേവാഭാരതി അക്ഷതം വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments