Wednesday, April 2, 2025

ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായം; പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ജി.എം.എൽ ധർണ്ണ സംഘടിപ്പിച്ചു

പുന്നയൂർ: ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് എൽ.ജി.എം.എൽ ധർണ്ണ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. എൽ.ജി.എം.എൽ ജില്ല ജനറൽ സെക്രട്ടറി മന്ദലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.വി ഷെക്കീർ, പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ, ഷെരീഫ കബീർ, പി.എ നസീർ, അബ്ദുൽ സലീം കുന്നമ്പത്ത്, ഫൈസൽ മൂന്നയിനി, നിസാർ മൂത്തേടത്ത്, ടി.എം നൂറുദ്ധീൻ, കെ നൗഫൽ, ഷൗക്കത്ത് കിഴക്കൂട്ട് എന്നിവർ സംസാരിച്ചു. എൽ.ജി.എം.എൽ ജില്ല സെക്രട്ടറി അസീസ് മന്ദലാംകുന്ന് സ്വാഗതവും പഞ്ചായത്ത് അംഗം സുബൈദ പുളിക്കൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments