Friday, September 20, 2024

സമേതം പദ്ധതി; കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭാ സംഘടിപ്പിച്ചു

കടപ്പുറം: സമേതം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭാ സംഘടിപ്പിച്ചു. ബ്ലാങ്ങാട് പി.വി.എം.എ.എൽ പി സ്കൂളിൽ  സംഘടിപ്പിച്ച ഗ്രാമസഭയിൽ പഞ്ചായത്തിലെ വ്യത്യസ്ത വാർഡുകളിൽ നിന്നായി 110 വിദ്യാർത്ഥി വിദ്യാർഥിനികൾ പങ്കെടുത്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ അധ്യക്ഷത വഹിച്ചു. കുട്ടികളിൽ ഭരണഘടന മൂല്യങ്ങളും രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്നതാണ് ഗ്രാമസഭയുടെ ലക്ഷ്യം. വികസന സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, മെമ്പർമാരായ ശ്രീജ രാധാകൃഷ്ണൻ, അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, ബ്ലാങ്ങാട് പി.വി.എം.എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ, മാനേജർ രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് രാജി രതീഷ്, മദർ പി.ടി.എ പ്രസിഡന്റ് തമന്ന, പി.ടി.എ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ,

ഹെൽത്ത് ഇൻസ്പെക്ടർ സിബി വർഗീസ്, കൃഷി അസിസ്റ്റൻ്റ് അരുണ

തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം നടന്ന കുട്ടികളുടെ ചർച്ചയും തുടർന്ന് ചോദ്യോത്തരവേളയും നടന്നു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് സ്വാഗതവും സ്കൂൾ അധ്യാപകൻ ജോമോൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments