Saturday, April 12, 2025

ഭാഗ്യയ്ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് 30 മിനിറ്റില്‍; കെ–സ്മാർട്ട് ഡബിൾ സ്മാർട്ടെന്നു മന്ത്രി എം.ബി രാജേഷ്

ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് ലഭ്യമായി. കെ.സ്മാര്‍ട്ടിന്‍റെ സഹായത്തോടെയാണ് മുപ്പത് മിനിറ്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം മന്ത്രി എം.ബി രാജേഷാണ് ഫോട്ടോ സഹിതം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ് എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് വന്നതിനു പിന്നാലെ കെ.സ്മാര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം, കെ.സ്മാര്‍ട്ട് സംശയങ്ങളും മറുപടിയും എന്ന വിഷയത്തില്‍ അദ്ദേഹം വിശദമായി കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വിവരിച്ചിരുന്നു. പിന്നാലെയാണ് ഭാഗ്യ സുരേഷിന് വിവാഹ  സര്‍ട്ടിഫിക്കറ്റ് കെ.സ്മാര്‍ട്ടിന്‍റെ സഹായത്തോടെ ലഭിച്ചു എന്നുള്ള പുതിയ പോസ്റ്റ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments