Friday, September 20, 2024

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ്: പഞ്ചഗുസ്തിയിൽ രഹ്നക്ക് സ്വർണ നേട്ടം

പാവറട്ടി: കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിച്ച സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പഞ്ചഗുസ്തി വിഭാഗത്തിൽ പാവറട്ടി സ്വദേശി രഹ്ന സ്വർണ മെഡൽ നേടി. എഴുത്തുകാരനായ വെന്മേനാട് ചന്ദനപ്പറമ്പിൽ  റഷീദ് കെ. മുഹമ്മദിന്റെ ഭാര്യയാണ് രഹ്ന. പാവറട്ടി ബുൾ ജിമ്മിലെ പരിശീലകയാണ്. നേരത്തെ ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. ഫെബ്രുവരിയിൽ ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ രഹ്ന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments