ഗുരുവായൂർ: ഇന്ന് ഗുരുവായൂരിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹം താരസംഗമ വേദിയാകും. പ്രധാനമന്ത്രി മോദിയടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങൾ ചൊവ്വാഴ്ച രാത്രി തന്നെ കുടുംബ സമേതം ഗുരുവായൂരിലെത്തി. മറ്റു താരങ്ങൾ ഇന്നെത്തും.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാൽ ഗുരുവായൂരിൽ എത്തിയപ്പോൾ
ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരുടെ നിരയും വിവാഹത്തിനെത്തും. രാവിലെ 8.45ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണ് വിവാഹം. മേൽപാലത്തിന് സമീപമുള്ള ഗോകുലം പാർക്കിലാണ് വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ.