Sunday, November 24, 2024

നരേന്ദ്ര മോഡിയുടെ സന്ദർശനം: ജനുവരി 17 ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി; നിയന്ത്രണം ഇങ്ങനെ

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തുനിന്നും കൂനംമൂച്ചി വഴി ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളത്ത് എത്തി കോട്ടപ്പടി വഴി പോകണം. ഇതേ സമയം കൂനംമൂച്ചിയിൽ നിന്നും അരിയന്നൂരിലേയ്ക്ക് വാഹനങ്ങളൊന്നും പ്രവേശിക്കുവാൻ പാടുളളതല്ല. രാവിലെ 6 മണിക്ക് ശേഷം ഔട്ടർ റിംഗ് റോഡിന്റെ തെക്കു ഭാഗത്തേയ്ക്ക് (അതായത് ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് മുതൽ കാരേക്കാട് വരെയുളള ഭാഗം) വാഹനങ്ങളൊന്നും പ്രവേശിക്കുവാൻ പാടുളളതല്ല. പ്രൈവറ്റ് ബസുകൾ, ആവശ്യമെങ്കിൽ പടിഞ്ഞാറേ നടയിലുളള കമ്പിപ്പാലത്തിനടുത്ത് താല്കാലികമായി ക്രമീകരിച്ചിട്ടുളള, മായാ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. 

ചാവക്കാട് ഭാഗത്തേയ്ക്ക് പോകുന്ന ടിപ്പർ/ ടോറസ് പോലുളള ഭാരവാഹനങ്ങൾ പെരുമ്പിലാവ് ജംഗ്ഷന് മുമ്പും പൊന്നാനി, ചാവക്കാട് ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേയ്ക്കു വരുന്ന ടിപ്പർ/ ടോറസ് പോലുളള ഭാരവാഹനങ്ങൾ ചാവക്കാട് ജംഗ്ഷന് മുമ്പും നിറുത്തി പാർക്ക് ചെയ്യണം. പാവറട്ടി ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേയ്ക്കു വരുന്ന ടിപ്പർ/ ടോറസ് പോലുളള ഭാരവാഹനങ്ങൾ പഞ്ചാരമുക്ക് ജംഗ്ഷന് മുൻപ് നിറുത്തി പാർക്ക് ചെയ്യണം. ചാവക്കാട് ഭാഗത്തു നിന്നും വരുന്ന ബസുകൾ, ചാവക്കാട് – മുതുവട്ടൂർ- പടിഞ്ഞാറേ നടയിൽ ആളെ ഇറക്കി- മഹാരാജ- കാരേക്കാട് ജംഗ്ഷൻ – പഞ്ചാരമുക്കു വഴി തിരിഞ്ഞു പോകണം.

കുന്ദംകുളം ഭാഗത്തു നിന്നും വരുന്ന ബസുകൾ, മമ്മിയൂർ- മുതുവട്ടൂർ-പടിഞ്ഞാറേ നട- കൈരളി ജംഗ്ഷൻ- മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ ജംഗ്ഷൻ വഴി തിരിഞ്ഞു പോകേണ്ടതാണ്. തമ്പുരാൻപടി ഭാഗത്തു നിന്നും കോട്ടപ്പടി ഭാഗത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും, ആൽത്തറ ജംഗ്ഷൻ- തമ്പുരാൻപടി – കോട്ടപ്പടി വഴി തിരിഞ്ഞ് പോകണം.

ബസുകൾക്കും, ഹെവി വാഹനങ്ങൾക്കും കൈരളി ജംഗ്ഷൻ മുതൽ മമ്മിയൂർ ജംഗ്ഷൻ വരെ വൺ വേ ആയിരിക്കും. ഇന്നർ റിംഗ് റോഡിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ മമ്മിയൂർ – തമ്പുരാൻ പടി റോഡരികിൽ പാർക്കു ചെയ്ത് ക്ഷേത്രദർശനത്തിനായി പോകേണ്ടതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments