Friday, September 20, 2024

കെ.എസ്.ടി.യു ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു 

ചാവക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കടപ്പുറം അഞ്ചങ്ങാടി സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ടൂർണമെന്റ് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ വി.പി മൻസൂർ അലി സമ്മാനദാനം നിർവഹിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ ഉപാധ്യക്ഷൻ റാഫി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എസ്‌.ടി.യു തൃശൂർ ജില്ല ജനറൽ സെക്രട്ടറി ജാബിർ മാസ്റ്റർ സ്വാഗതവും ട്രഷറർ മുബാറക് മാസ്റ്റർ നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ വിനു മാസ്റ്റർ റൊണാൾഡ് മാസ്റ്റർ സഖ്യം ഡബിൾസിൽ വിജയികളായി. 40 വയസ്സിന് താഴെയുള്ള കാറ്റഗറിയിൽ സിറാജ് മാസ്റ്ററും ജിനീഷ്മാസ്റ്ററും ജേതാക്കളായി. സിംഗിൾസിൽ ഫായിസ് മാസ്റ്ററും 40 വയസ്സിന് താഴെയുള്ളവരുടെ കാറ്റഗറിയിൽ ശിഹാബ് മാസ്റ്ററും ജേതാക്കളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments