Friday, September 20, 2024

ഗുരുവായൂർ- കുന്നംകുളം  സംസ്ഥാനപാതയിൽ ആർത്താറ്റ് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതിക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ- കുന്നംകുളം  സംസ്ഥാനപാതയിൽ ആർത്താറ്റ് ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സ്കൂട്ടർ യാത്രികയായ പൊന്നാനി സ്വദേശിനിക്ക് പരിക്ക്. പൊന്നാനി നരിപ്പറമ്പ് സ്വദേശിനി പുതുപ്പറമ്പിൽ സഞ്ചന(22)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ യുവതിയെ പരസ്പര സഹായ സമിതി ആംബുലൻസ് പ്രവർത്തകർ കുന്ദംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments