Friday, September 20, 2024

എളവള്ളി സ്വദേശി ആഫ്രിക്കയില്‍ കടലില്‍ മുങ്ങി മരിച്ചു

പാവറട്ടി: എളവള്ളി സ്വദേശി ആഫ്രിക്കയില്‍ കടലില്‍ മുങ്ങി മരിച്ചു. ചൊവ്വല്ലൂര്‍ പരേതനായ ജോസിന്റെ മകന്‍ അനീഷാണ് (37) മരിച്ചത്. ആഫ്രിക്കയിലെ സി ഷെല്‍ഡ് എന്ന സ്ഥലത്ത് വെച്ച് കടലില്‍ വീണ് മരിച്ചുവെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ആഫ്രിക്കയില്‍ ബെര്‍ജയ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഫ്രിക്കയില്‍ നിന്നും നാട്ടിലെത്തിച്ച് മൃതദേഹം സംസ്‌ക്കരിക്കും. 

മാതാവ്: ലിസി. 

ഭാര്യ: മരിയ. 

മക്കൾ: ഹെസ്‌റോണ്‍, ഇറേന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments