Wednesday, November 27, 2024

മരുതയൂർ ചെന്ദ്രത്തിപ്പള്ളിയിലെ ചന്ദനക്കുടം നേർച്ച ആഘോഷം ഇന്ന് തുടങ്ങും

പാവറട്ടി: മരുതയൂർ ചെന്ദ്രത്തിപ്പള്ളിയിലെ 92-ാം ചന്ദനക്കുടം നേർച്ച ആഘോഷം ഇന്ന് തുടങ്ങും. വൈകീട്ട് നാലിന് കവല സെന്ററിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എം.എം.കെ. അംഗങ്ങൾ പള്ളിയിലെത്തി പട്ട് പുതപ്പിക്കൽച്ചടങ്ങ് നടത്തും. തുടർന്ന് ആറിന് പള്ളിയങ്കണത്തിൽ ബിഗ് ഖവാലി മെഹ്ഫിൽ അരങ്ങേറും. നാളെ രാവിലെ ഒൻപതിന് നട്ടാണിപ്പറമ്പ് വി.എം ബക്കറിന്റെ വസതിയിൽനിന്ന് താബൂത്ത് കാഴ്ച പുറപ്പെടും. കൂടാതെ കൂളിയിൽ പള്ളിയിൽനിന്ന് തിരുമുൽക്കാഴ്ചയും ഉണ്ടാകും. വൈകീട്ട് വിവിധ ടീമുകളുടെ കാഴ്ചകൾ പള്ളിയങ്കണത്തിലെത്തും.

നേർച്ചയുടെ പ്രധാനദിവസമായ ശനിയാഴ്ച കൊടിയേറ്റ കാഴ്ചകൾ വിവിധ ദേശങ്ങളിൽനിന്ന് പുറപ്പെട്ട് കവല സെന്ററിൽ സംഗമിക്കും. തുടർന്ന് ജാറം പരിസരത്തെത്തി ഉച്ചയോടെ കൊടിയേറ്റ് നടത്തും. ആർ.സി മുഹമ്മദിന്റെ വസതിയിൽനിന്നെത്തുന്ന കാഴ്ച, ജാറം വക കൊടിയേറ്റും. തുടർന്ന് മറ്റ് കൊടിയേറ്റ് ചടങ്ങുകൾ നടക്കും. മൗലീദ് പാരായണം, കൂട്ട സിയാറത്ത്‌, ചക്കരക്കഞ്ഞി വിതരണം എന്നിവയുണ്ടാകും. രാത്രിയിൽ വിവിധ ടീമുകളുടെ കാഴ്ചകളും പള്ളിയിലെത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments