Friday, September 20, 2024

ജില്ലാതല പ്രസംഗ മത്സരം; കെ.ആർ പ്രിവ്യക്ക് ഒന്നാം സ്ഥാനം

തൃശൂർ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും ചേർന്ന്  മൈ ഭാരത് വികസിത്  ഭാരത് @ 2047 എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിൽ കെ.ആർ പ്രിവ്യ (കൊടകര ബ്ലോക്ക്) ഒന്നാം സ്ഥാനം നേടി. അഷ്‌ന കെ അശോക് (അന്തിക്കാട് ബ്ലോക്ക്) രണ്ടും ഇ.ടി സ്റ്റാർവിൻ  (പുഴക്കൽ ബ്ലോക്ക്) മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജനുവരി 12 ന് രാവിലെ 11 ന് സെന്റ് തോമാസ് കോളേജിലെ മെഡലിക്കോട്ട് ഹാളിൽ നടക്കുന്ന ദേശീയ യുവജന വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടന വേദിയിൽ വിജയികൾക്കുള്ള സമ്മാനം നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments