Friday, September 20, 2024

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഗുരുവായൂരിലെ വിവാഹങ്ങളുടെ സമയം മാറ്റുന്നു

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന ജനുവരി 17-ന് ക്ഷേത്രത്തിൽ രാവിലെ അഞ്ചിനു തുടങ്ങുന്ന ചോറൂൺവഴിപാട് ആറുമണിക്ക് അവസാനിപ്പിക്കും. തുലാഭാരവും ആറിന് നിർത്തും. ദിവസേന എഴുനൂറിലേറെ കുട്ടികൾക്ക് ചോറൂണ് നടക്കാറുണ്ട്. പ്രധാനമന്ത്രി ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തുകടന്നാൽ ഒമ്പതിനുശേഷം ചോറൂണും തുലാഭാരവും വീണ്ടും തുടങ്ങും.

17-ന് 66 വിവാഹങ്ങൾ ഇതുവരെ ശീട്ടാക്കിയിട്ടുണ്ട്. ഇനിയും ശീട്ടാക്കും. ഏഴുമുതൽ ഒമ്പതുവരെയുള്ള സമയത്ത് 11 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇത് ഏഴിനുമുൻപേ നടത്താനാണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ ഒമ്പതിനുശേഷമാക്കും. ഈ സമയത്ത് ശീട്ട് വാങ്ങിയിട്ടുള്ള വിവാഹക്കാരെ ഇക്കാര്യം അറിയിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments