Friday, September 20, 2024

എടക്കഴിയൂര്‍ ലൈഫ് കെയര്‍ ഹ്യൂമണ്‍ ഓര്‍ഗനൈസേഷൻ രക്തദാന സേനാ രൂപീകരണവും കീ ചെയ്ന്‍ വിതരണവും സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂര്‍ ലൈഫ് കെയര്‍ ഹ്യൂമണ്‍ ഓര്‍ഗനൈസേഷന്റെ ധനശേഖരത്തിനായി രക്തദാന സേനാ രൂപീകരണവും സംഘടനയുടെ പേരും നമ്പറും ഉള്‍പ്പെടുത്തിയ കീ ചെയ്ന്‍ വിതരണവും സംഘടിപ്പിച്ചു. തെക്കേ മദ്രസ സെന്‍ററില്‍ നടന്ന ചടങ്ങിൽ സലീം തങ്ങള്‍ കീ ചെയ്ന്‍ ഹൈദരലിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആർ.വി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു എ.പി ഖലീല്‍ സ്വാഗതം പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ യുവാക്കളുടെ വിവരങ്ങള്‍ ചടങ്ങിൽ ശേഖരിച്ചു. ബാബു സ്കൈലാര്‍ക്ക് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments