Friday, September 20, 2024

എടക്കഴിയൂർ ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം; കൊടിയേറ്റ കാഴ്ച ചൊവ്വാഴ്ച

ചാവക്കാട്: എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബിക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. കോഴപ്പാട് പരേതനായ അയ്യപ്പുവിന്റെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30-ന് ആദ്യ കാഴ്ച പുറപ്പെടുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഉച്ചതിരിഞ്ഞ് വിവിധ ക്ലബ്ബുകൾ, സംഘടനകൾ എന്നിവരുടെ കാഴ്ചകളും ജാറത്തിലെത്തും. എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തുനിന്ന് പുറപ്പെടുന്ന തിരുമുൽക്കാഴ്ച രാത്രി 10-നും ഗുസ്താവോ ഫെസ്റ്റ് രാത്രി 12-നും ജാറത്തിലെത്തും. നേർച്ചയുടെ പ്രധാന ദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടിന് യഹിയ തങ്ങളുടെ വസതിയിൽനിന്നും അതിർത്തിയിൽനിന്നും ആരംഭിക്കുന്ന തെക്ക്, വടക്ക് ഭാഗം കമ്മിറ്റികളുടെ കൊടിയേറ്റ കാഴ്ചകൾ ഉച്ചയ്ക്ക് 12-ന് ജാറത്തിൽ എത്തി കൊടികയറ്റും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments