Saturday, August 16, 2025

രാമക്ഷേത്ര ഉദ്ഘാടനം; മന്ത്രി ഗണേഷ് കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് ആർ.എസ്.എസ്

കൊല്ലം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ക്ഷണിച്ച് ആര്‍.എസ്.എസ്. നേതാക്കള്‍. പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയാണ് മന്ത്രിയെ ക്ഷണിച്ചത്.

പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments