Tuesday, August 26, 2025

പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ ക്ലാസ്സ് പി.ടി.എ മീറ്റിംങ്ങും ജനറൽ ബോഡി യോഗവും നടന്നു. രണ്ടാം പാദവാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനു മോദിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് മുസ്തഫ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ്സിലെ പൂത്തുമ്പികൾ തയ്യാറാക്കിയ നിറമാർന്ന സംയുക്ത ഡയറിയുടെ പ്രകാശനവും നടന്നു. അധ്യാപകരായ വി ജിഷ മാത്യു, വി സിമി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. എം.പി.ടി.എ പ്രസിഡന്റ് സറീന യൂസഫ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments