Friday, September 20, 2024

മന്ദലാംകുന്ന് ഡ്രാഗൺ കരാട്ടെ ക്ലബ്ബ് 25-ാം വാർഷികം; ലോഗോ പ്രകാശനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ഡ്രാഗൺ കരാട്ടെ ക്ലബ്ബിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, ഡ്രാഗൺ കരാട്ടെ ക്ലബ് ചീഫ് ഇൻസ്‌ട്രക്ടർ ശിഹാൻ മുഹമ്മദ്‌ സലിഹിന് നൽകിയാണ് ലോഗോ പ്രകാശനം നടത്തിയത്. 2024 ജനുവരി 13 ശനിയാഴ്ചയാണ് വാർഷികാഘോഷം നടക്കുന്നത്. ആഘോഷം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. സെൻസായി ബാദുഷ, സെൻസായി ഹുസൈൻ എടയൂർ, സെൻസായി അമീൻ ദാമോദർ, സെമ്പയ് ശദീന സാലിഹ്, സെമ്പയ് മുനീർ, സെമ്പയ് പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.  2024 ഫെബ്രുവരിയിൽ ഡെറാഡൂണിൽ വെച്ച് നടക്കുന്ന നാഷണൽ ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് ശിഹാൻ മുഹമ്മദ്‌ സലിഹിന്റെ നേതൃത്വത്തിലുള്ള ഡ്രാഗൺ കരാട്ടെ ക്ലബിലെ  നാല് താരങ്ങൾ യോഗ്യത നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments