Friday, September 20, 2024

കടപ്പുറം ഗ്രാമപഞ്ചായത്ത് കുന്നിമണി കലാമേള സമാപിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച കലാമേള സമാപിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സാമുഹ്യ  പ്രവർത്തകൻ കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. കുട്ടികളും മുതർന്നവരും കലാപരിപാടികളും അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മറ്റി ചെയർപേഴ്സൻ ശുഭ ജയൻ, മെമ്പർമാരായ ബോഷി ചാണാശ്ശേരി, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ, സുനിത പ്രസാദ്, എ.വി അബ്ദുൽ ഗഫൂർ, ഹസീന താജുദ്ധീൻ, ഷീജ രാധാകൃഷ്ണൻ, അഡ്വ. നാസിഫ്, അങ്കണവാടി വർക്കർമാർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.  കലാപരിപാടിക്ക്ശേഷം പങ്കെടുത്ത എല്ലാവർക്കും മൊമെന്റോ നൽകി ആദരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിജി ജോർജ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments