Friday, April 11, 2025

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്. യു.പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി. പ്രധാനധ്യാപിക സുനിത മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി കോർഡിനേറ്റർ അലീന എസ് ചൂണ്ടൽ അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗത്തിലെ പെൺകുട്ടികൾക്ക്‌ വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകുന്നതാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി. കരാട്ടെ അധ്യാപകൻ അഭിഷേക് പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകൻ ടി.കെ അനീസ് സംസാരിച്ചു. എഴുപതോളം പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments