Saturday, November 23, 2024

കടലിൽ ഉല്ലാസ ബോട്ട്; ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി

ചാവക്കാട്: കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു പിഴ ചുമത്തി. എങ്ങണ്ടിയൂർ സ്വദേശി നാരായണ ദാസിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രീച്ച്  ക്രൂയീസ് എന്ന പേരുള്ള ഇരുനില ഉല്ലാസ നൗകയാണ് ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് പിടിച്ചെടുത്തത്. അഴീക്കോട് നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട ബോട്ടിന് യാതൊരു വിധ അനുമതി പത്രമോ രേഖകളോ ഉണ്ടായിരുന്നില്ല. സു​ര​ക്ഷാ സംവിധാന​ങ്ങ​ളി​ല്ലാ​തെ ശ​ക്ത​മാ​യ തിരയടിയി​ൽ ആ​ടി​യു​ല​ഞ്ഞ് അപകടകരമായ രീതി​യി​ൽ കടലിലൂടെ നീങ്ങുന്ന ഉല്ലാസ നൗക ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻ്റ് പട്രോൾ ബോ​ട്ട് സം​ഘം ത​ടഞ്ഞ് നി​ർ​ത്തിയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ പരിശോധനയിൽ അഴീക്കോട് പോർട്ട്  കൺസർവേറ്ററുടെ  അനുമതിയോ, അഴീക്കോട്, മുനക്കകടവ് കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ അധികാരികളുടെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി. രാജ്യസുരക്ഷയ്ക്കും, മനുഷ്യ ജീവനും ഭീഷണിയാകും വിധം കടലിലൂടെ സഞ്ചരിക്കാൻ പ്രാപ്തമല്ലാത്ത ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന കെട്ടുവള്ളം പരിശോധനയിൽ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ സ്റ്റാറ്റ് ലെറ്റ് നീരിക്ഷണ ക്യാമറയിൽ പതിഞ്ഞ നൗകയെ  കോസ്റ്റ്‌ഗാർഡിൻ്റെ നിരീക്ഷണ ഹെലികോപ്റ്റർ എത്തി പരിശോധിച്ചിരുന്നു.  

അഴിക്കോട് പോർട്ട് ഓഫീസിൻ്റെ അനുമതിയില്ലാതെ കടലിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം സഞ്ചരിച്ചു വന്ന ഉല്ലാസനൗക  മത്സ്യ ബന്ധന യാനമല്ലാത്തതിനാൽ പോർട്ട് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകുകയും  പിഴ ഒടുക്കി ഉല്ലാസ നൗക ഉടമക്ക് വിട്ടു കൊടുത്തു.  സുരക്ഷ പരിശോധനകൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ഇ ഡി ലിസ്സിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.

സംഘത്തിൽ മറൈൻ എൻഫോഴ്സ്മെൻ്റ് ആന്റ് വിജിലൻസ് വിങ്ങിലെ ഉദ്യോഗസ്ഥരായ ഇ ആർ ഷിനിൽകുമാർ , വി എ പ്രശാന്ത് കുമാർ , വി എം ഷൈബു , സീ റെസ്ക്യൂ ഗാർഡ്മാരായ ഷെഫീക്ക് , പ്രമോദ് ,ബോട്ട് സ്രാങ്ക്  റഷീദ്, ഡ്രൈവർ കെ എം അഷറഫ് എന്നിവർ ഉണ്ടായിരുന്നു. വരുംദിവസങ്ങളിൽ പരിശോധ ശക്തമാക്കും എന്നും ആധാർ അടക്കമുള്ള രേഖകൾ പരിശോധിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. വി സുഗന്ധ കുമാരി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments