Friday, September 20, 2024

തൊഴിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്ക്

വടക്കേകാട്: തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശി കോട്ടത്തയിൽ വീട്ടിൽ സിനാൻ(18), പുന്നയൂർ എടക്കര സ്വദേശി കർണംകോട്ട് വീട്ടിൽ ഹാത്തിം(18)എന്നിവർക്കാണ്ട് പരിക്കേറ്റത്. ഇന്നലെ രാത്രിയിലാണ് അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments