Friday, September 20, 2024

വൈലത്തൂരിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന; ഒരാൾ അറസ്റ്റിൽ

ചാവക്കാട്: ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വൈലത്തൂർ ആശാരിത്തറ സൗപർണിക വീട്ടിൽ പ്രതീഷ് കുമാറി(47)നെയാണ് ചാവക്കാട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എ.ബി സുനിൽകുമാറും സംഘവും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ടി.ആർ സുനിൽ, സി.ഇ.ഒ മാരായ എ.എൻ ബിജു, എസ് ശ്യം, സി.കെ റാഫി, വനിതാ സി.ഇ.ഒ പി.ബി റൂബി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments