Wednesday, April 2, 2025

കർഷക സംഘം ചാവക്കാട് ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു

ചാവക്കാട്: കർഷക സംഘം ചാവക്കാട് ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു. മണത്തലയിൽ കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  മുരളി പെരുനെല്ലി എം.എൽ.എ  നാളീകേര കർഷകനായ  നഗരസഭ കൺസിലർ കെ.പി രഞ്ജിത്ത് കുമാർ, ഭാര്യ സബിത രഞ്ചൻ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകസംഘം ഏരിയാ സെക്രട്ടറി മാലിക്കുളം അബാസ്, പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, കെ.വി രവീന്ദ്രൻ, എ.എ മഹേന്ദ്രൻ, കെ.വി ശശി, സന്തോഷ് കരിമ്പൻ, നഗരസഭ അംഗം ഉമ്മുകുത്സു, മഞ്ജുള ജയൻ, മായാമോഹനൻ, പ്രേമൻ മടേക്കടവ്, ഗഫൂർ മണത്തല, രാമദാസ് കുന്നത്ത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments