Friday, September 20, 2024

ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട്: ചാവക്കാട് നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി. എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

വീഡിയോ വാർത്ത കാണുക

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി മുഖ്യാഥിതിയായി. ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്, ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ, പി.എസ് അബ്ദുൽ റഷീദ്, എം.ആർ രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ
പി കെ സെയ്‌താലിക്കുട്ടി, ചക്കര കാദർ, എ എ മഹേന്ദ്രൻ, എ എ ശിവദാസൻ, ഷാഹു മണത്തല എന്നിവർ സംസാരിച്ചു. തുടർന്ന് വല്ലഭട്ട കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments