Friday, April 18, 2025

കോൺഗ്രസ്‌ എടക്കഴിയൂർ മണ്ഡലം 48ാം ബൂത്ത്‌ കമ്മിറ്റി കോൺഗ്രസ്‌ ജന്മദിനം ആഘോഷിച്ചു

പുന്നയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എടക്കഴിയൂർ മണ്ഡലം 48ാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഐ.പി രാജേന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ സുബൈർ അമ്പലത്ത് വീട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മുൻ ജില്ല സെക്രട്ടറി മൊയ്‌ദീൻഷ പള്ളത്ത് മുഖ്യ പ്രഭാഷണം നടത്തി. ബി.എൽ.എ നസീറ അഹമദ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ജമാൽ, മഹിള കോൺഗ്രസ്‌ ജില്ല സെക്രട്ടറി സുബൈദ പാലക്കൽ, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ധർമ്മൻ മത്രംകോട്ട്, പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റ്റി.പി ഷറഫ്അലി എന്നിവർ സംസാരിച്ചു. ബൂത്ത്‌ വൈസ് പ്രസിഡന്റ്‌ ഇർഷാദ് പള്ളത്ത് സ്വാഗതവും മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആരിഫ ഫാറൂഖ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments