Friday, September 20, 2024

ഒരുമനയൂരിൽ വീടിന് മുന്നിലെ സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന ബൊലെറെ പിക്കപ്പ് മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ

ചാവക്കാട്: ഒരുമനയൂരിൽ വീടിന് മുന്നിലെ സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന ബൊലെറെ പിക്കപ്പ് മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ചാവക്കാട് കുരിക്കളകത്ത് അൽത്താഫ്, കോട്ടപ്പടി മൂത്താണ്ടശ്ശേരി വിനീത്, തിരുവത്ര അരുവല്ലി വീട്ടിൽ അനിൽകുമാർ, പെരിന്തൽമണ്ണ മുതിരമണ്ണ കപ്പൂർ വീട്ടിൽ അബ്‌ദുൽ നജീബ് എന്നിവരാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്.

വീഡിയോ വാർത്ത

കഴിഞ്ഞ 22ന് പുലർച്ചയാണ് ഒരുമനയൂർ ഒറ്റത്തെങ്ങിൽ എടക്കളത്തൂർ വീട്ടിൽ അഗസ്റ്റിൻ വാടകക്കെടുത്ത് ഓടിക്കുന്ന ബൊലേറോ ജീപ്പ് മോഷണം പോയത്. പരാതി ലഭിക്കുന്ന മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. മനാഫും അൽത്താഫും ചേർന്നാണ് വാഹനം മോഷ്ടിച്ചത്. പ്രതികൾ

വാഹനവുമായി പൊള്ളാച്ചിയിലേക്ക് പോയി എന്ന് മനസ്സിലാക്കിയ പോലീസ് പൊള്ളാച്ചിയിലെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments